കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് റഷീദ് കാലടി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.പി.എ ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ഷബീർ പെരുമ്പാവൂർ, റാഫി പറവൂർ, സുരേന്ദ്രൻ മലപ്പുറം, ജലാൽ, ജില്ലാ ട്രഷറർ സിദ്ദിഖ് മൂവാറ്റുപുഴ എന്നിവർ സംസാരിച്ചു.