കൊച്ചി: ഷാർജയിൽ നടന്ന റൗണ്ട് സ്‌ക്വയർ ഇന്റർനാഷണൽ സമ്മേളനത്തിൽ കൊച്ചിയിലെ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ രണ്ട് അദ്ധ്യാപകരും അഞ്ച് വിദ്യാർത്ഥികളും പങ്കെടുത്തു. 28 രാജ്യങ്ങളിലെ 155 സ്‌കൂളുകളിലെ 1,300ലധികം പ്രതിനിധികൾ പങ്കെടുത്തു. ജനാധിപത്യം, പരിസ്ഥിതി സംരക്ഷണം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ജെംസ് മോഡേൺ അക്കാഡമി, ദി മില്ലേനിയം സ്‌കൂൾ, ദി ഇന്ത്യൻ ഹൈസ്‌കൂൾ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.