പറവൂർ: ആൽഫാ പാലിയേറ്റീവ് കെയർ പറവൂർ സാന്ത്വനകണ്ണിയുടെ 12-ാം വാർഷികാഘോഷം നാളെ രാവിലെ 10ന് കോട്ടുവള്ളി മഹാത്മാഗാന്ധി സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സാന്ത്വനകണ്ണി പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനാകും. ഡോ. സുനിൽ പി. ഇളയിടം, എച്ച്.ഫോർ.എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം, സാന്ത്വനകണ്ണി മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ബാബു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു നാരായണൻകുട്ടി, ലിൻസി വിൻസെന്റ് തുടങ്ങിയവർ സംസാരിക്കും.