u

തൃപ്പൂണിത്തുറ :കെ.എസ്.ഇ.ബി .പെൻഷണേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ഇലക്ട്രിക്കൽ ഡിവിഷൻ വിശദീകരണയോഗം നടത്തി . സംസ്ഥാന വൈസ് പ്രസിഡന്റ് എം .ടി .വർഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് പി. ജനാർദ്ദനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.സുകുമാരൻ ,കെ .എസ്. ഇ .ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി .ആർ. ബിജു, കെ .എം .രാജഗോപാൽ,അസോസിയേഷൻ സെക്രട്ടറി വി .എസ് .വിജയൻ ,ലിസി വർഗീസ്, ടി. കെ .ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു .