കളമശേരി: സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികവും അൽബിർ സ്‌കൂൾസ് പത്താം വാർഷികവും പ്രമാണിച്ച് മദ്രസകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കലാ മത്സരമായ മുഖാബല നാളെ രാവിലെ 9.30 മുതൽ കളമശേരി ഉണിച്ചിറതൈക്കാവ് റോഡിൽ ദാറുൽ ബനാത് യതീംഖാന കാമ്പസിൽ
നടത്തും. ഏഴ് ഇനങ്ങളിൽ 13 മദ്രസകളിൽ നിന്ന് നൂറ്റി അമ്പതോളം കുട്ടികൾ 3 കാറ്റഗറിയിലായി 3 വേദികളിൽ മത്സരം നടക്കും. വാർത്താ സമ്മേളനത്തിൽ പി.ടി. മുഹമ്മദ് കാതിയോട്, അബൂബക്കർ വാളംകോട്ടിൽ, ആശിബ്. ഷഫീഖ് മേത്താനം എന്നിവർ പങ്കെടുത്തു.