jp
ജില്ലാ പഞ്ചായത്ത് 108 വായനശാലകൾക്ക് നൽകുന്ന ലാപ് ടോപ് , പ്രൊജക്ടർ സൗണ്ട് സിസ്റ്റം എന്നിവയുടെ വിതരണ ചടങ്ങ് ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 -2026 വാർഷിക പദ്ധതിയുടെ ഭാഗമായി 108 വായനശാലകൾക്ക് ലാപ്ടോപ് , പ്രൊജക്ടർ സൗണ്ട് സിസ്റ്റം എന്നിവ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന വിതരണചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. കളക്ടർ ജി.പ്രിയങ്ക മുഖ്യാതിഥിയായി.

സംസ്ഥാന ഗ്രന്ഥശാല കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജെ. ജോമി, കെ.ജി. ഡോണോ, ആശാ സനിൽ, സനിത റഹീം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, എ. എസ്. അനിൽകുമാർ , ശാരദ മോഹൻ, കെ.വി. രവീന്ദ്രൻ, ഷാരോൺ പനക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക് എന്നിവർ സംസാരിച്ചു.