
പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുൻ ഉപാദ്ധ്യക്ഷൻ ടി. ശശിധരൻ വി.എസിനെ അനുസ്മരിച്ചു. വായനശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ. ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മഹേഷ്, എം.എസ്. ഉവൈസ്, പി.ജി. സജീവ്, മഹേഷ് മാളേക്കപ്പടി എന്നിവർ പങ്കെടുത്തു.