
കാക്കനാട്: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 'രാജഗിരി കോൺക്ലേവ് 2025' സമാപിച്ചു. 'നൗ ടു നെക്സ്റ്റ് ' എന്നതായിരുന്നു കോൺഫ്‌ളുവൻസ് 2.0യുടെ ഭാഗമായി കാക്കനാട് ക്യാമ്പസിൽ സംഘടിപ്പിച്ച കോൺക്ലേവിന്റെ പ്രമേയം. രാജ്യത്തെ 48 കോളേജുകളിൽ നിന്നും 32 സ്‌കൂളുകളിൽ നിന്നുമായി 5,000ൽ അധികം വിദ്യാർത്ഥികളും 70 കമ്പനികളിൽ നിന്നായി 100ൽ അധികം വ്യവസായ വിദഗ്ദ്ധരും പങ്കെടുത്തു. ഐ.ഐ.എം. അഹമ്മദാബാദ് ഫിനാൻസ് വിഭാഗം പ്രൊഫ. ജോഷി ജേക്കബ്, 'എ.ഐ.കിഡ്' എന്നറിയപ്പെടുന്ന ബാലപ്രതിഭ റൗൾ ജോൺ അജു എന്നിവർ വിഷയാവതരണങ്ങൾ നടത്തി.