കാലടി: ജില്ലാ സീനിയർ ഗേൾസ് ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗാർഗി അശോകിനെ തിരുവൈരാണിക്കുളം അരങ്ങ് അനുമോദിച്ചു. പ്രശസ്ത കഥാകാരി രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി .സജീവൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ ഇബ്രാഹിം ബാബു, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ .മോഹനൻ, അനീഷ്, ഇ.ഒ ദേവസികുട്ടി എന്നിവർ സംസാരിച്ചു. ടി. ആർ. മോഹൻദാസ് പി.ബി. വിനോദ് എന്നിവർ സംസാരിച്ചു.