പറവൂർ: ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. ഒക്ടോബർ 2 വരെ വൈകിട്ട് 6.30ന് ദേവിയിങ്കൽ വിശേഷാൽപൂജ നടക്കും. 29ന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ്, 30ന് രാവിലെ 8ന് വിദ്യാമന്ത്രാർച്ചന, ഒക്ടോബർ ഒന്നിന് വിശോഷാൽപൂജ, 2ന് രാവിലെ പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.