കാക്കനാട്: നവംബർ 23ന് ഇടപ്പള്ളിയിൽവച്ച് നടക്കുന്ന കേരള ബാഡ്മിന്റൺ ലീഗ് സീസൺ 3 ലേക്കുള്ള പ്ലെയർ രജിസ്ട്രേഷൻ ആരംഭിച്ചു. 12 ഫ്രഞ്ചൈസികളാണ് ഈ വർഷം കെ.ബി.എൽ ട്രോഫിക്കായി മത്സരിക്കുന്നത്. കൊച്ചിൻ ഷട്ടിലേഴ്സ് എറണാകുളം, ടീം എസ്.ബി. കായംകുളം, യു.ബി.സി കൂനമാവ്, റോയൽസ് ആലുവ,
കാസിൽ ബിൽഡേഴ്‌സ് മലപ്പുറം, ടീം ഫീനിക്സ് പറവൂർ, പവലിയൻ തിരുവനന്തപുരം,
ടീം അവിൽ തൊടുപുഴ, ഡി.ജെ കമ്പനി ചെങ്ങമനാട്, കൊച്ചിൻ സ്മാഷേഴ്സ് എറണാകുളം,
ഇൻബിറ്റ് വീൻ കടുത്തുരുത്തി, ടീം പി.കെ.എസ് തൊടുപുഴ എന്നീ ഫ്രാഞ്ചൈസികളിലേക്കാണ് പ്ലെയർ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്.
ലീഗിൽ പങ്കെടുക്കേണ്ടവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9645412007,
9048567827.