കൊച്ചി: മുനമ്പം ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ എറണാകുളം മദർ തെരേസ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഉപവാസസമരം ഇന്ന് 10ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്‌ളി ഒഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സഭാ നേതാക്കളും സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വിയും വിവിധ സാമുദായിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ഭൂസമരത്തിന് 350 ദിവസം തികയുന്നതിനോട് അനുബന്ധിച്ചാണ് ഉപവാസം സംഘടിപ്പിക്കുന്നത്.