കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാളെ ഹൃദയ ദിനാചരണം നടക്കും. ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്യും. 'ഡോണ്ട് മിസ് എ ബീ​റ്റ് കാർഡിയോളജി അപ്‌ഡേ​റ്റ്‌സ്' എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. ഹൃദ്റോഗവിദഗ്ദ്ധ ഡോക്ടർമാരായ സുദയകുമാർ, വിൽ ജയപ്രകാശ്, മനു വർമ്മ, ലൂയി ഫിഷർ, എൻ. ജയശീലൻ, ജോസഫ് തോമസ്, ഈപ്പൻ പുന്നൂസ് എന്നിവർ നേതൃത്വം നൽകും.