പറവൂർ: കേരള പ്രവാസിസംഘം ഏഴാമത് ജില്ലാ സമ്മേളനം നാളെ പറവൂർ റസ്റ്റ് ഹൗസ് ഹാളിൽ നടക്കും. രാവിലെ 9ന് പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ അദ്ധ്യക്ഷനാകും. സംഘാടകസമിതി ചെയർമാൻ ടി.വി. നിധിൻ, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, പ്രവാസിസംഘം ഭാരവാഹികളായ സജീവ് തൈക്കാട്ട്, ആർ. കൃഷ്ണപിള്ള, എം.യു. അഷറഫ്, കെ. വിജയൻ, ഇ.എം.പി അബൂബക്കർ, സി.ഇ. നാസർ, വി.ആർ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. ജില്ലയിലെ 14 ഏരിയകളിൽനിന്ന് 300ലധികം പ്രതിനിധികൾ പങ്കെടുക്കും.
ഇന്ന് പറവൂർ നഗരത്തിൽ വിളംബരജാഥ നടക്കും. സംസ്ഥാന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രവിഹിതം ലഭ്യമാക്കത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3, 4 തീയതികളിൽ പ്രചാരണജാഥയും. 7ന് എല്ലാജില്ലകളിലും കേന്ദ്രസർക്കാർ ഓഫീസിന്റെ മുന്നിൽ രാപ്പകൽ സമരവും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.