
കളമശേരി: വ്യാപാരി വ്യവസായികൾക്ക് കുറഞ്ഞ പ്രീമിയം തുകക്കുള്ള പ്രധാനമന്ത്രി ആരോഗ്യ സുരക്ഷ ഇൻഷുറൻസും, അപകട സുരക്ഷ ഇൻഷുറൻസും വിതരണം ചെയ്ത് പോസ്റ്റ് വുമൺ അനു ഉദ്ഘാടനം ചെയ്തു.
പേപ്പർലസ് ഇൻഷ്വറൻസ്, ഡിവൈസും , മൊബൈലും ഉപയോഗിച്ചാണ് പോസ്റ്റ് വുമൺ നീതുവും അനുവും പ്രധാനമന്ത്രി പോസ്റ്റ് ബാങ്ക് ഹെൽത്തപ്ളസ് ആരോഗ്യ സുരക്ഷ പോളിസി നൽകിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ഏലൂർഗോപിനാഥ് പോസ്റ്റ് ബാങ്ക് മാനേജർ ശ്രീനാഥ്, ഏരിയാ ഓപ്പറേഷൻ മാനേജർ തീർത്ഥാ പ്രഭാകർ, എം.ബി.ഉണ്ണിക്കൃഷ്ണൻ, സുരേഷ് ബാബു, എം.എക്സ്. സിസോ എന്നിവർ പങ്കെടുത്തു