കൊച്ചി: ജി.എസ്.ടി ഇളവുകൾ നടപ്പാക്കുമ്പോൾ ചെറുകിടവ്യാപാരികളെയും കോർപ്പറേറ്റുകളെയും രണ്ട് വിഭാഗങ്ങളായി പരിഗണിക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. ഇളവുമായി ബന്ധപ്പെട്ട് സ്റ്റോക്കുകൾ ക്രമീകരിക്കുന്നതിന് ചെറുകിട വ്യാപാരികൾക്ക് സമയം അനുവദിക്കണം.

ചെറുകിട വ്യാപാരികളുടെ കൈവശമുള്ള സ്റ്റോക്കുകളിൽ രേഖപ്പെടുത്തിയ എം.ആർ.പിയിൽ മാറ്റം വരുത്താനും ബില്ലിംഗ് സംവിധാനങ്ങൾ ക്രമീകരിക്കുവാനും കൂടുതൽ സമയം ആവശ്യമാണെന്ന് പ്രസിഡന്റ് പി. നിസാർ പറഞ്ഞു. ജി.എസ്.ടി കൗൺസിൽ വിഷയം ഗൗരമായി പരിഗണിക്കണമെന്നും ചെറുകിട വ്യാപാരമേഖലയുടെ നിലനിൽപ്പിന് സഹായകമായ തീരുമാനം എടുക്കണമെന്നും ജനറൽ സെക്രട്ടറി വി.ഇ. അൻവർ ആവശ്യപ്പെട്ടു.