ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ മന:ശാസ്ത്ര വിഭാഗം ബഡ്ഡീസ് പ്രൊജക്ട് ഇന്ത്യയുടെ സഹകരണത്തോടെ വിഭിന്ന ശേഷികളുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച റസിഡൻഷ്യൽ ക്യാമ്പ് 'ഐ ആം കേപ്പബിൾ' കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. മന:ശാസ്ത്ര വകുപ്പ് അദ്ധ്യക്ഷ ഡോ. പി.ജെ. മേരിക്കുട്ടി പി.ജെ, ഷേമ എലിസബത്ത് കോവൂർ, പി.എസ്. ഹജറബി, അലൻ ജോ ബേബി തുടങ്ങിയവർ സംസാരിച്ചു. എട്ടു മുതൽ 40 വയസ് വരെ പ്രായമുള്ള 40 ഓളം വിഭിന്ന ശേഷിക്കാരും അവരുടെ മാതാപിതാക്കളും 28 വരെയായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വിഭിന്നശേഷികളുള്ള കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടുപിടിക്കുകയും അവർക്ക് അനുയോജ്യമായ തൊഴിൽ സാദ്ധ്യതകൾ സ്വായത്തമാക്കുന്നതിനുള്ള പരിശീലനത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.