കിഴക്കമ്പലം: കോൺഗ്രസ് കിഴക്കമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുറ്റവിചാരണ സദസ്
കോൺഗ്രസ് വക്താവ് ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി പോൾ അദ്ധ്യക്ഷനായി. എം.പി. രാജൻ, ടി.എച്ച്. അബ്ദുൽ ജബ്ബാർ, ഹനീഫ കുഴുപ്പിള്ളി, ജേക്കബ് സി. മാത്യു, ഏലിയാസ് കാരിപ്ര, റഷീദ് കാച്ചാംകുഴി, ബാബു സെയ്താലി, ചാക്കോ പി. മാണി, ജോളി ബേബി, അസ്മ അലിയാർ എന്നിവർ സംസാരിച്ചു. ട്വന്റി 20യുടെ കിഴക്കമ്പലം പഞ്ചായത്ത് ദുർഭരണത്തിനും വാഗ്ദാന ലംഘനങ്ങൾക്കും വോട്ട് കൊള്ളയ്ക്കും എതിരെയാണ് കുറ്റവിചാരണ സദസ് നടത്തിയത്.