കോതമംഗലം: കനത്ത മഴയും ഡാമുകൾ തുറക്കുകയും ചെയ്‌തോടെ പെരിയാർ കലങ്ങി ഒഴുകുന്നത് കുടിവെള്ള പദ്ധതികളെ ബാധിക്കുന്നു. കീരമ്പാറ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള തട്ടേക്കാട് പമ്പ് ഹൗസിലെ പമ്പിംഗ് നിർത്തിവച്ചു. പെരിയാറിനെ ആശ്രയിക്കുന്ന മറ്റ് കുടിവെള്ള പദ്ധതികളെയും പ്രശ്‌നം ബാധിക്കുമെന്ന ആശങ്കയുണ്ട്. കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളാണ് തുറന്നിട്ടുള്ളത്. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്ന് പെരിയാറിലെ ജലനിരപ്പ് താഴ്ത്തിയിട്ടുണ്ട്. ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.