കളമശേരി : കങ്ങരപ്പടിയിൽ ഒന്നേകാൽ കോടി രൂപ മുടക്കി നിർമ്മിച്ച സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം നാൾ കുളമായി മാറി.
കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തത്. നിർമ്മാണത്തിലെ അശാസ്ത്രീയതയും കാനയിലൂടെ വെള്ളം ഒഴുകി പോകാത്തതും വെള്ളക്കെട്ടിന് കാരണമായി. ഫുട്ബാൾ മത്സരങ്ങൾക്കായി നിർമ്മിച്ച ഗ്രൗണ്ട് രണ്ട് തട്ടായി നിൽക്കുന്നതിനാൽ പന്ത് ഒരു ഭാഗത്തേക്ക് തെന്നി പോകുന്നതായി കളിക്കാർ പറയുന്നു.
ആലുവയിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിനാണ് ഗ്രൗണ്ടിന്റെ നിർമ്മാണ കരാർ നൽകിയിരുന്നത്. അവർ മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകി. നിർമ്മാണ ഘട്ടത്തിൽ ഒരിക്കൽ പോലും പ്രധാന കരാർ എടുത്തവരുടെ മേൽനോട്ടം ഉണ്ടായില്ല എന്നും പരാതിയുണ്ട്.