പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. മൂന്നു കോടി രൂപ ചെലവിൽ കാഷ്വാലിറ്റിയും ഒ.പി ബ്ലോക്കും ലാബും ഫാർമസിയും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ഒന്നേകാൽ കോടി രൂപ ചെലവിൽ ആശുപത്രിയിലേക്ക് വേണ്ട അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനവും ഇന്ന് നടക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ അറിയിച്ചു .
ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും.