മൂവാറ്റുപുഴ: കേന്ദ്രസർക്കാരിന്റെ അമൃത് 2 പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ ആമ്പറ്റകുളം നാളെ നാടിന് സമർപ്പിക്കും. നഗരസഭ 23-ാം വാർഡിൽ ഉപയോഗശൂന്യമായി കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടന്നിരുന്ന ആമ്പറ്റക്കുടി കുളമാണ് നവീകരിച്ചത്. 34,07,800 രൂപ ചെലവഴിച്ചായിരുന്നു നവീകരണം നടത്തിയത്.
ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ബിന്ദു സുരേഷ്‌കുമാർ അദ്ധ്യക്ഷയാകും. അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി മുഖ്യാതിഥിയാകും.