
കൊച്ചി: സംസ്ഥാന സർക്കാരിന്റെ മോഡണൈസേഷൻ ഒഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം ഇന്ന് (27)വൈകിട്ട് 6.30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഒരു കോടി രൂപയും വിശാല കൊച്ചി വികസന അതോറിട്ടിയുടെ 30 ലക്ഷം രൂപയും ചെലവഴിച്ചാണ് ചെറിയ കടവന്ത്ര കസ്തുർബാ നഗറിൽ ഫുഡ്സ്ട്രീറ്റ് നിർമ്മിച്ചത്. കേരളത്തിലെ 4 ഫുഡ്സ്ട്രീറ്റുകളിൽ ആദ്യം നിർമാണം പൂർത്തിയായതും എറണാകുളത്തേതാണ്.
കൊച്ചി കോർപ്പറേഷന്റെയും ജി.സി.ഡി.എ.യുടെയും നിയന്ത്രണത്തിലാണ് പ്രവർത്തനം. മേൽനോട്ട ചുമതല ഭക്ഷ്യ സുരക്ഷാവകുപ്പിനാണ്. ഉദ്ഘാടനസമ്മേളനത്തിൽ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും.മേയർ എം. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും.