water
നേര്യമംഗലം ടൗണിൽ ഇന്നലെ ഉണ്ടായ മഴവെള്ളപ്പാച്ചിൽ

കോതമംഗലം: നേര്യമംഗലം ടൗണിൽ ദുരിതം വിതച്ച് മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും. വില്ലാഞ്ചിറ ഭാഗത്തുനിന്നുമുള്ള വെള്ളമാണ് ടൗണിലേക്ക് കുത്തിയൊഴുകിയെത്തുന്നത്. ഇന്നലെയും മുൻപുള്ള ദിവസങ്ങളിലും റോഡിലൂടെ കുത്തൊഴുക്കുണ്ടായി. ടൗണിലെ ഏതാനും കടകളിലും സമീപത്തെ വീടുകളിലും വെള്ളം കയറി. ജില്ലാ കൃഷി ഫാമിൽ കൃഷിനാശം സംഭവിച്ചു. വൻതോതിൽ മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ട്. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി ഓട നിർമ്മിച്ചതിലെ അപാകതയാണ് ടൗണിലേക്കുള്ള കുത്തൊഴുക്കിനും വെള്ളക്കെട്ടിനും കാരണമെന്ന് നാട്ടുകാർ പറയുന്നു. ഓടയിലൂടെ വെള്ളമൊഴുകുന്നതിന് തടസങ്ങളുണ്ട്. ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തെ കലുങ്ക് അടച്ചതും വിനയായി. പ്രശ്‌നം നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.