u

ഇരുമ്പനം: സ്കൂട്ടറിൽ കാർ തട്ടിയതിനെ തുടർന്ന് ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം മനയ്ക്കപ്പടിക്ക് സമീപം കുഴിവേലിൽ വീട്ടിൽ പരേതനായ ഷാജിയുടെ മകൾ ശ്രീലക്ഷ്മിയാണ് (23) മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ വടക്കേ ഇരുമ്പനം എച്ച്.പി പെട്രോൾ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം.

ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടറിന്റെ മിററിൽ എതിരെ വന്ന കാർ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ്, യുവതി തൊട്ടു പിന്നാലെയുണ്ടായിരുന്ന ടാങ്കർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. തലയിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങിയ യുവതി തത്ക്ഷണം മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്കരിച്ചു. കാക്കനാടുള്ള ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മാതാവ്: ഉമാദേവി. സഹോദരൻ: ശ്രീക്കുട്ടൻ.