പെരുമ്പാവൂർ: നാരായണീയം സേവ സമിതിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ മണികണ്ഠൻ വാദ്ധ്യാരുടെ ദേവി മഹാത്മ്യ പാരായണം നടന്നു. പെരുമ്പാവൂർ അലമേലു സഹസ്രനാമന്റെ ഗൃഹത്തിൽ ഒരുക്കിയ ബൊമ്മക്കൊലു വിസ്മയമായി. നവരാത്രി ദിനങ്ങളിൽ സംഗീതാർച്ചന, ദേവി ശ്ലോകം, സുമംഗലികൾക്ക് താമ്പൂല വിതരണം, പ്രസാദവിതരണം എന്നിവ നടക്കും. ഇന്ന് വൈകിട്ട് ഹംസധ്വനി ഭജന സംഘത്തിന്റെ ഭജന, കോലാട്ടം. നാളെ നാരായണീയം സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ ലളിതാ സഹസ്രനാമാർച്ചന, സുവാസിനി പൂജ, കന്യക പൂജ, ദമ്പതി പൂജ, ദീപാരാധന, സമാരാധന എന്നിവയുണ്ടാകും. ദുർഗാഷ്ടമി ദിനമായ 30ന് കേരള ബ്രാഹ്മണ സഭാ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടക്കും.