joseph

അങ്കമാലി: തുറവൂർ ഉതുപ്പുകവല മനേക്കുടി ഡീക്കൺ ജോസഫ് (70,​ റിട്ട. താഹസിൽദാർ ) കുഴഞ്ഞുവീണ് മരിച്ചു. കെ.എസ്.എഫ് ഇയുടെ വാല്യൂവറായിരുന്നു. മഞ്ഞപ്ര കെ.എസ്.എഫ് ഇ ശാഖയിൽ നിന്ന് ഉച്ചയ്ക്ക് മൂന്നോടെ തുറവൂരിലെ വസതിയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ദേഹാസ്വസ്തതയെ തുടർന്ന് സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ ഉടൻ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായർ ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ആലാട്ടുചിറ സെന്റ്.മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ . ഭാര്യ:ഏല്യാമ്മ. മക്കൾ: ജെമി, ജോബിൻ. മരുമക്കൾ:കുര്യൻ, മിക്കു സൂസൻ.