
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഭഗവതി ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച ജനറേറ്റർ കേബിളിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാവിന്റെ മുൻവശത്ത് പ്രധാന റോഡിനപ്പുറത്തുള്ള സർവീസ് സ്റ്റേഷന് പിറകിലെ കാട്ടിലാണ് ചെമ്പുകമ്പി എടുത്ത ശേഷമുള്ള ഭാഗം കണ്ടെത്തിയത്. കാവിന്റെ ഊട്ടുപുരയിൽ നിന്ന് കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത കേബിൾ ഇവിടെ ഒളിപ്പിച്ച് വച്ച ശേഷം കോപ്പർ വെളിയിലെടുക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 40000 രൂപ വില വരുന്ന 140 മീറ്റർ കേബിൾ ആണ് സെപ്തംബർ 23ന് രാത്രി മുറിച്ചെടുത്തത്.