faiha

വൈപ്പിൻ: കൂട്ടുകാർക്കൊപ്പം കൊച്ചി അഴിമുഖത്ത് കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവർഷ ജിയോളജി വിദ്യാർത്ഥി പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റ് ന്യൂ അബ്ബാസ് മൻസിലിൽ ഷെയ്ക്ക് അബ്ദുള്ളയുടെ മകൾ ഫായിഹ ഷെയ്ക്കാണ് (21)മരിച്ചത്.

ഇന്നലെ വൈകിട്ട് 6.20ന് പുതുവൈപ്പിലെ ഫോർട്ട്‌ വൈപ്പിൻ ഭാഗത്ത് അഴിമുഖത്തായിരുന്നു അപകടം. ഫായിഹ ഉൾപ്പെടെ ഒമ്പത് വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. കടലിൽ ഇറങ്ങിയ ഫായിഹയും സഹപാഠി സിൻസിനയും മുഹമ്മദ് ഇർഫാൻ സലിമും വേലിയിറക്ക ഒഴുക്കിൽപ്പെട്ടു.

മൂന്നു പേരും രക്ഷപ്പെടാൻ ഒരുമിച്ച് പിടിച്ച് കിടന്നെങ്കിലും ഫായിഹ കൈവിട്ടു ഒഴുകിപ്പോയി. തീരത്ത് ഫുട്ബാൾ കളിച്ചുകൊണ്ടിരുന്ന യുവാവാണ് സിൻസിനയെയും മുഹമ്മദ് ഇർഫാനെയും രക്ഷപ്പെടുത്തിയത്. ഫോർട്ട്‌വൈപ്പിന് മറുഭാഗത്ത് എൽ.എൻ.ജി തീരത്ത് ഐ.ഒ.സി ഗാർഡുകൾ ഫായിഹയെ 10 മിനിറ്റിന് ശേഷം തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തി. നേരിയ ഹൃദയമിടിപ്പുണ്ടായിരുന്നു. ഐ.ഒ.സിയുടെ ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

ആംബുൻസിൽ വച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുൾപ്പെടെ കൃത്രിമ ശ്വസോച്ഛ്വാസം നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പാലക്കാട് നിന്ന് ബന്ധുക്കൾ രാത്രിയോടെ എറണാകുളത്തെത്തി. അപകടം അറിഞ്ഞ് സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ ആശുപത്രിയിൽ തടിച്ചുകൂടി. മുളവുകാട് പൊലീസ് കേസെടുത്തു.

വൈ