mes

ആലുവ: എടത്തല എം.ഇ.എസ് എം.കെ മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോമേഴ്‌സ് ഡിപ്പാർട്മെന്റും മാനേജ്മെന്റ് ഡിപ്പാർട്മെന്റും ഐ.എസ്‌.എസ്‌.ഡിയും സംയുക്തമായി ജോബ് ഓറിയന്റഡ് കോഴ്സുകളുടെ സെമിനാർ സംഘടിപ്പിച്ചു. ഐ.എസ്‌.എസ്‌.ഡി സി.ഇ.ഒ എം.വി. തോമസ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. രാജ്‌മോഹൻ കടവിൽ, കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി പി. ആർ. രേഷ്മ, അജി ഡാനിയൽ, പാർവതി, ഗൗരി എന്നിവർ സംസാരിച്ചു.