ആലുവ: എടത്തല എം.ഇ.എസ് ട്രെയിനിംഗ് കോളേജിൽ പുതിയതായി എൻ.എസ്.എസ് യൂണിറ്റ് ആരംഭിച്ചു. എൻ.എസ്.എസ് ദിനാഘോഷത്തോടനുബന്ധിച്ച് കോളേജിന് സമീപം കെ.എൻ.എം എം.ഇ.എസ് സ്‌കൂളിന്റെ ജൈവ പച്ചക്കറി കൃഷിത്തോട്ടത്തിന് എൻ.എസ്.എസ് അംഗങ്ങൾ നിലമൊരുക്കി. പ്രിൻസിപ്പൽ ഡോ. ടി.പി. ഓമന, സ്‌കൂൾ ഹെഡ്മാസ്റ്റർ ജബ്ബാർ, പ്രോഗ്രാം ഓഫീസർ ബി.എസ്. സിന്ധു എന്നിവർ നേതൃത്വം നൽകി.