നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിൽ വിദ്യാർത്ഥികളുടെ തൊഴിൽപരമായ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷൻ സെൽ കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജു അദ്ധ്യക്ഷനായി. മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എ. ഐദ്രോസ് മുഖ്യപ്രഭാഷണം നടത്തി. കെൽട്രോൺ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ സുനീഷ് ശർമ്മ, പ്രൊജക്റ്റ് ഒബ്‌സർവർ കെ.എച്ച്. രാമകൃഷ്ണ എന്നിവർ ക്ലാസുകളെടുത്തു. സെക്രട്ടറി ഷിബു അലിയാർ, സെന്റർ കോ-ഓർഡിനേറ്റർ ദീപ പോൾ, ട്രഷറർ വി.കെ.എം. ബഷീർ, ലിഷ ലത്തീഫ് എന്നിവർ സംസാരിച്ചു.