പെരുമ്പാവൂർ: വായ്ക്കരക്കാവ് ഭഗവതിക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങൾക്ക് തുടക്കമായി. നാളെ പൂജവയ്പ്പും വ്യാഴാഴ്ച പൂജയെടുപ്പും വിദ്യാരംഭവും ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
29ന് വൈകിട്ട് 6.15 മുതൽ 7 വരെ പ്രത്യേകം തയ്യാറാക്കിയ സരസ്വതിമണ്ഡപത്തിൽ പൂജവയ്ക്കും. ദീപാരാധനയും ചുറ്റുവിളക്കുമുണ്ടാകും.
30ന് ദുർഗാഷ്ടമി ദിനത്തിൽ വിശേഷാൽ പൂജകൾ. മഹാനവമി ദിനമായ ഒക്ടോബർ ഒന്നിന് ആയുധപൂജ, മഹാലക്ഷ്‌മി പൂജ, സരസ്വതിമണ്ഡപത്തിൽ പ്രത്യേക പൂജകൾ. ക്ഷേത്രനടയിൽ ഭക്തജനങ്ങൾക്ക് പറ നിറയ്‌ക്കാനും സാധിക്കും.
വിജയദശമി ദിവസമായ 2ന് രാവിലെ 6.20 മുതൽ 7.15 വരെയാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം കുറിക്കും. പൂജിച്ച സ്വർണനാരായം തേനിൽ മുക്കി കുട്ടികളുടെ നാവിലെഴുതി മേൽശാന്തി വിദ്യാരംഭത്തിന് തുടക്കം കുറിക്കും. തുടർന്ന് ശ്രീഭഗവതി മാസികയുടെ 42-ാം പതിപ്പ് പ്രകാശനം ചെയ്യും. വായ്ക്കരക്കാവിലമ്മയുടെ മുന്നിൽ സംഗീതാരാധനയുമുണ്ടാകും. ചുറ്റമ്പലത്തിൽ വിരിക്കുന്ന മണലിൽ ഭക്തർക്ക് ഹരിശ്രീ കുറിക്കാനും അവസരമുണ്ടെന്ന് കാരിമറ്റത്ത് ശ്രീഭഗവതി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
പൂജകളും വഴിപാടുകളും ബുക്ക് ചെയ്യാൻ 79949 51093, 9072858718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.