കൊച്ചി: പനങ്ങാട് ആസ്ഥാനമായുള്ള നൃത്തശ്രീ സ്‌കൂൾ ഒഫ് ഡാൻസിന്റെ ഭരതനാട്യം ബാച്ചുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. പുതിയ ബാച്ചുകൾക്ക് വിദ്യാരംഭ ദിനമായ ഒക്ടോബർ രണ്ടിന് തുടക്കമാകും. കുട്ടികൾക്കും വീട്ടമ്മമാർക്കും ജോലിക്കാരായ സ്ത്രീകൾക്കും പ്രത്യേക ബാച്ചുകളും കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം എന്നിവയ്ക്കുള്ള പ്രത്യേക പരിശീലനവും അന്നേ ദിവസം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: നൃത്തശ്രീ സരിഗ സജീവൻ- 9895678593, 9037123457