പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷം നാളെ വൈകിട്ട് 6.30ന് പൂജവെയ്പ്പോടെ തുടങ്ങും. ദുർഗാഷ്ടമിദിനമായ 30ന് രാവിലെ 9ന് വിശോഷാൽപൂജ, പൂമൂടൽ, നവമിദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 9ന് ആയുധപൂജ, പൂമൂടൽ. വിജയദശമിദിനമായ 2ന് രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം.