കാഞ്ഞിരമറ്റം: സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ പോസ്റ്റർ രചനകൾ, ആനിമേഷൻ നിർമ്മാണം, റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റബീന ഏലിയാസ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ദീപ ജോൺ, അഞ്ജു മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.