
ആലുവ: ആശാസമരത്തിന്റെ ഭാഗമായി സമരസഹായ സമിതി ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി നേതാവും സമരസഹായ സമിതി ചെയർമാനുമായ വി.പി. ജോർജ് അദ്ധ്യക്ഷനായി. ടി.കെ. അബ്ദുൽസലാം മൗലവി, നഗരസഭാ വൈസ് ചെയർപേഴ്സൺ സജി ജോളി, ലത്തീഫ് പൂഴിത്തുറ, ദിനേശ് ആർ. പൈ, ഡൊമിനിക് കാവുങ്കൽ, പി.കെ. മുകുന്ദൻ, കെ. വേണുഗോപാൽ, സാബു പരിയാരം, പ്രിൻസ് വെള്ളറക്കൽ, എ. റജീന, കെ.പി. സാൽവിൻ, എ.ജി. അജയൻ, നസീം പൂഴിത്തുറ, ബിനു ബേബി, സിജോ തച്ചപ്പള്ളി, അബ്ദുൾ ജബ്ബാർ മേത്തർ തുടങ്ങിയവർ പ്രസംഗിച്ചു.