
മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക ഗ്രാമീണ മൊത്ത വ്യാപാരവിപണിയിൽ എല്ലാ ചൊവ്വാഴ്ചകളിലും കാർഷിക ഉത്പന്നങ്ങളുടെ ലേലം നടക്കും. വ്യാപാരികൾ, ഹോർട്ടികോർപ് എന്നിവ മുഖാന്തിരം കാർഷിക ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിറ്റഴിക്കുന്നതിന് കർഷകരെ സഹായിക്കുക എന്നതാണ് ലേലത്തിന്റെ പ്രധാന ലക്ഷ്യം. ഉത്പന്നങ്ങൾ എത്തിക്കുന്നതിനായി കിലോയ്ക്ക് ഒന്നര രൂപ എന്ന നിരക്കിൽ വാഹന കൂലിയും അനുവദിക്കും. ലേലത്തിൽ പങ്കെടുക്കുന്നതിനായി കർഷകർക്കും കച്ചവടക്കാർക്കും എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിപണിയിൽ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കാർഷിക ഗ്രാമീണ മൊത്ത വ്യാപാരവിപണി സെക്രട്ടറി അറിയിച്ചു.