കാലടി: അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് കറവപ്പശുവിന് കാലിത്തീറ്റ വിതരണം പദ്ധതി ആരംഭിച്ചു. 9 ലക്ഷം രൂപ ആണ് പദ്ധതിക്കായി വച്ചിരിക്കുന്നത്. 117 ഗുണഭോക്താക്കൾക്ക് എല്ലാ മാസവും കാലിത്തീറ്റ നൽകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റിജി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ പി. യു . ജോമോൻ ഉദ്ഘാടനം ചെയ്തു. മുരളി, ടിജോ ജോസഫ്, എം.എം. ഷൈജു,​ വിജയശ്രീ സഹദേവൻ, ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ. ജൈബി എന്നിവർ സംസാരിച്ചു.