കാലടി: നിലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപന സമ്മേളനം ഇന്ന് രാത്രി 7ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് മുഖ്യാതിഥിയാകും. വൈകിട്ട് 4ന് നീലീശ്വരം ജംഗ്ഷനിൽ നിന്ന് പൂക്കാവടി, വിവിധ ഫ്ലോട്ടുകൾ ഉൾപ്പെടെ ജനകീയ സാംസ്കാരിക ഘോഷയാത്ര നടക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ്, സെക്രട്ടറി ഷൈൻ പി. ജോസ് എന്നിവർ അറിയിച്ചു.