വൈപ്പിൻ: നാടകകൃത്തും നാടക സംവിധായകനുമായിരുന്ന ബാലൻ അയ്യമ്പിള്ളിയെ കുഴുപ്പിള്ളി എസ്.പി മുഖർജി വായനശാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കുഴുപ്പിള്ളി സഹകരണ ബാങ്ക് ഹാളിൽ 32-ാം ചരമവാർഷികം അനുസ്മരണ സമ്മേളനം നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഗോഡ്‌വിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, സഹകരണബാങ്ക് പ്രസിഡന്റ് അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കലാകാരന്മാരുടെ ദേശീയസംഘടനയായ നന്മയുടെ വൈപ്പിൻ മേഖല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഞാറക്കൽ ആശുപത്രിപടിയിൽ സംസ്ഥാന സമിതി അംഗം പ്രമോദ് മാലിപ്പുറം ഉദ്ഘാടനം ചെയ്തു. ഞാറക്കൽ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുരളി പുതുവൈപ്പ്, എം എച്ച് റഷീദ്, വിനയൻ എടവനക്കാട്, എൻ.കെ സോമൻ എന്നിവർ സംസാരിച്ചു.