വൈപ്പിൻ : ഞാറക്കൽ എം.കെ കൃഷ്ണൻ ലൈബ്രറിയുടെ നേതൃത്വത്തിൽ വി. എസ് അച്യുതാനന്ദൻ, എം.കെ സാനു അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ. സി ശിവദാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സി. പി ജിഘോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം. എ സുരേഷ് ബാബു, എം.എൻ രവീന്ദ്രൻ, പി.വി അനിയൻ എന്നിവർ സംസാരിച്ചു.