കാലടി: ഒക്ടോബർ 2ന് മലയാറ്റൂർ മണപ്പാട്ടുചിറയിൽ നടക്കുന്ന വള്ളംകളി മത്സരത്തിന്റെ പ്രചരണത്തിനു വേണ്ടി ഇന്ന് വൈകിട്ട് 5ന് മഞ്ഞപ്ര, അങ്കമാലി, കാലടി എന്നീ പ്രദേശങ്ങളിലൂട സഞ്ചരിച്ച് നീലീശ്വരത്ത് സമാപിക്കുന്ന ബൈക്ക് റാലി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോയ് അവോക്കാരൻ അറിയിച്ചു. റോജി എം. ജോൺ എം.എൽ.എയും മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തുമാണ് സംഘാടകർ.