post

കോലഞ്ചേരി: നെല്ലാട് കിഴക്കമ്പലം റോഡിൽ ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്തതിനു ശേഷം സ്ഥാപിച്ച റോഡ് ഡെലൈനേ​റ്റർ അഥവാ ഗൈഡ് പോസ്​റ്റുകൾ മുഴുവനും മാ​റ്റി സ്ഥാപിച്ചു. നേരത്തെ ചുവപ്പ് വെള്ള നിറങ്ങളിൽ രണ്ട് ലൈൻ സിഗ്‌നൽ ഫ്‌ളൂറസെൻസാണ് ഉണ്ടായിരുന്നത്. കിഫ്ബിയുടെ നിർദ്ദേശപ്രകാരം ഇപ്പോൾ അതെല്ലാം മാ​റ്റി 3 ലൈൻ വൈ​റ്റ് സിഗ്‌നൽ ഫ്‌ളൂറസെൻസുള്ളവയാണ് മാ​റ്റി സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ സ്ഥാപിച്ചിരുന്ന സിഗ്‌നൽ പോസ്​റ്റുകളിൽ 16 എണ്ണം മഞ്ചനാട് ഭാഗത്ത് മോഷണം പോയിരുന്നു. ഇതിനെതിരെ പൊലീസ് കേസ് നിലവിലുണ്ട്. മോഷണം പോയ ഭാഗത്തും പുതിയതായി പോസ്​റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.