hbi

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പരിസ്ഥിതിയും സുസ്ഥിരതയും സംബന്ധിച്ച് ന്യൂയോർക്കിൽ വച്ച് നടന്ന സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിനൊപ്പം പങ്കെടുത്ത് ഹൈബി ഈഡൻ എം.പിയും. പാർലമെന്റ് അംഗങ്ങളുടെ സംഘത്തിൽ ഹൈബിയെ കൂടാതെ അനുരാഗ് താക്കൂർ, ചമല കിരൺ കുമാർ റെഡ്ഡി എന്നീ എം.പിമാരുമുണ്ടായിരുന്നു.
കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം, നയതന്ത്ര ഇടപെടലുകൾ, പ്രവർത്തനക്ഷമമായ റോഡ് മാപ്പുകൾ എന്നിവയുടെ പ്രാധാന്യവും സമ്മേളനത്തിൽ ചർച്ചയായി.

യു.എസ്.എയിലെ ഇല്ലിനോയിസിലെ ലെഫ്റ്റനന്റ് ഗവർണർ ബ്രിയ സ്‌കാഡ്ലർ, ഇൻഡോനീഷ്യൻ മന്ത്രിമാരായ
ഡോ.ഇർ. മുഹമ്മദ് സലാഹുദ്ദീൻ, മുഹമ്മദ് റഹ്മത്ത് കൈമുദ്ദീൻ, ദക്ഷിണ കൊറിയൻ അംബാസഡർ ഇൽ പ്യോ ഹോംഗ്, സ്വനിതി ഇനിഷ്യേറ്റീവ്‌സ് സി.ഇ.ഒ ഋതിക ഭട്ടാചര്യ തുടങ്ങിയവർ പങ്കെടുത്തു.