പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ എം.എസ്.എം.ഇ മന്ത്രാലയം നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി എക്‌സ്‌പോർട്ടുമായി ബന്ധപ്പെട്ട ഏകദിന ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യം രജിസ്‌ട്രേഷൻ സംരംഭകർ രജിസ്റ്റർ ചെയ്യണമെന്ന് ഉപജില്ലാ വ്യവസായ ഓഫീസർ അറിയിച്ചു. കൂവപ്പടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ: 9947478456, വടവകോട് : 9188127/110, വാഴക്കുളം: 9605141652.