പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുൻയൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യോഗം ഡയറക്ടർമാർ, മുൻ യൂണിയൻ കൗൺസിലർമാർ, മുൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ ഒരു സംഗമം ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി. ശാഖാ പ്രാർത്ഥനാ ഹാളിൽ നടക്കുമെന്ന് മുൻഭാരവാഹി സംഗമ രൂപീകരണ കമ്മിറ്റി ചെയർമാൻ ടി.ഐ. സന്തോഷ്, വൈസ് ചെയർമാൻ ഇ.വി. സതീശൻ, കൺവീനർ കെ.എൻ. വിജയൻ എന്നിവർ അറിയിച്ചു.