പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് ഐമാറ്റ് കോളേജിൽ എം.ബി.എ 2023-2025 ബാച്ചിന്റെ ഗ്രാജുവേഷൻ മുൻ കൊച്ചിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ. റഹിം ഫസൽ, ഡോ. ജൂബൽ മാത്യു, ഡോ. ജസീന അബ്ദീൻ, ഡോ. വിദ്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.