പെരുമ്പാവൂർ: മാണിക്യത്താൻ ഫാമിലി ട്രസ്റ്റ് വാർഷികം മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.വി. ജോയി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോർജ് ജെ. മാണിക്യത്താൻ, എം.എസ്. വർഗീസ്, എം.എം. സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഫാ. ഡിന്റോ മാണിക്യത്താൻ, ജൂബിലേറിയൻസ് എന്നിവരെ ആദരിച്ചു.