തെക്കൻ പറവൂർ: ശ്രീ നാരായണപുരം വേണുഗോപാല ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 30ന് രാവിലെ 6 മണിക്ക് ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ, വൈകിട്ട് 6ന് ഭഗവതിസേവ, സഹസ്ര നാമജപം, അഷ്ടമി വിളക്ക്, 7ന് കലാപരിപാടികൾ, സംഗീതാർച്ചന (വൈഗ വിമൽ, പി.എം.യു.പി സ്‌കൂൾ വിദ്യാർത്ഥിനി ) തുടർന്ന് ചെണ്ടമേളം എന്നിവ നടക്കും. മഹാനവമി ദിനമായ ഒക്ടോബർ 1ന് ആയുധ പൂജ, വൈകിട്ട് 6ന് ഭഗവതിസേവ, സഹസ്രനാമ ജപം, നവമി വിളക്ക്, 7ന് ദീപാരാധന, നൃത്തനൃത്യങ്ങൾ. വിജയദശമി ദിനത്തിൽ വിദ്യാരംഭം, രാവിലെ 6ന് ഗണപതിഹോമം, 8.30ന് സരസ്വതി പൂജ, 9ന് പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ, സാരസ്വതാരിഷ്ട സേവ, 9.30ന് ഉച്ചപൂജ തുടർന്ന് നടയടപ്പ്.